വിരുന്നൊരുക്കാൻ ഒരടിപൊളി ചിക്കൻ റെസിപ്പി നോക്കിയാലോ? ഒരു കിടിലൻ ചിക്കൻ റോസ്റ്റ് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേയ്ക്ക് കറിവേപ്പില ചേർക്കാം. ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേയ്ക്ക് വറ്റൽമുളക് ചതച്ചത് നാല് ടേബിൾസ്പൂൺ ചേർക്കാം. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി അടച്ചു വച്ച് വേവിക്കാം. ചിക്കൻ വെന്തതിനു ശേഷം അടുപ്പണയ്ക്കാം. ഒരു ടീസ്പൺ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കാം. ചൂടോടെ തന്നെ വിളമ്പി ചപ്പാത്തിക്കോ അല്ലെങ്കിൽ ചോറിനൊപ്പമോ കഴിക്കൂ.