ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ തോരൻ വെച്ചാലോ? രുചികരമായ വൻപയർ വാഴക്കൂമ്പ് തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുക്കാൽ കപ്പ് വൻപയർ വെള്ളത്തിൽ കുതിർത്തെടുക്കാം. അതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ചെറുതായി അരിഞ്ഞ ചുവന്നുള്ളി, നാല് അല്ലി വെളുത്തുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മൂന്ന് ടീസ്പൂൺ വറ്റൽമുളക് ചതച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
അതിലേയ്ക്ക് ചെറുതായി അരിഞ്ഞ അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത വാഴക്കൂമ്പ് ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് അടച്ചു വച്ച് വേവിക്കാം. വേവിച്ചെടുത്ത വൻപയറും, അര കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം. മുകളിലായി അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തിളക്കാം. അടച്ചു വച്ച് അഞ്ച് മിനിറ്റ് വേവിക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ ചോറിനൊപ്പം കഴിച്ചു നോക്കൂ,