Food

എന്നും ചോറല്ലേ, രുചികരമായ ഗാർലിക് റൈസ് ട്രൈ ചെയ്തുനോക്കൂ

എന്നും ചോറല്ലേ കഴിക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു റൈസ് പരീക്ഷിച്ചാലോ? രുചികരമായ ഗാർലിക് റൈസ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളുത്തുള്ളി- 100 ഗ്രാം
  • വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി- 1.5 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
  • നാരങ്ങാ നീര്- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില
  • ചോറ്

തയ്യാറാക്കുന്ന വിധം

100 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് വറ്റൽമുളക് ചതച്ചതും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. അൽപ്പം വെള്ളം ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിറ്റ് ഇത് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേയ്ക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. അതിലേയ്ക്ക് നാരങ്ങാ നാര് ചേർത്ത് നന്നായി ഇളക്കാം. ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർക്കാം. വേവിച്ച ചോറ് ഇതിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം.