Food

ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാം ഒരുഗ്രൻ സാമ്പാർ

ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുഗ്രൻ സാമ്പാർ തയ്യാറാക്കിയാലോ? നല്ല കുറുകിയ സ്വാദിഷ്ടമായ സാമ്പാർ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കടുക്- 1/2 ടീസ്പൂൺ
  • ജീരകം- 1/2 ടീസ്പൂൺ
  • വെളുത്തുള്ളി- 4 അല്ലി
  • പച്ചമുളക്- 2
  • സവാള- 2
  • തക്കാളി- 1
  • സാമ്പാർ പൊടി- 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • കായപ്പൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • പഞ്ചസാര- 1/2 ടീസ്പൂൺ
  • പുളിവെള്ളം- 1/4 കപ്പ്
  • ചൂടുവെള്ളം- 1 1/2 കപ്പ്
  • കടലമാവ്- 1 ടേബിൾസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. വെളിച്ചെണ്ണ ഒഴിച്ച് ജീരകം, കടുക്, വറ്റൽമുളക് എന്നിവ ചേർത്ത് വറുക്കാം. ഇതിലേയ്ക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി, തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞതു ചേർക്കാം. പച്ചക്കറികൾ വെന്തു വരുമ്പോൾ സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും ചേർക്കാൻ മറക്കേണ്ട. പുളി കുതിർത്തു വച്ചതും ഒന്നര കപ്പ് ചൂടുവെള്ളവും ചേർക്കാം. അത് തിളച്ചു വരുമ്പോൾ ഒരു ടേബിൾസ്പൂൺ കടലമാവ് വെള്ളത്തിൽ അലിയിച്ചെടുത്തു ചേർത്തിളക്കി യോജിപ്പിക്കാം. കുറച്ച് കറിവേപ്പിലയും, മല്ലിയിലും ചേർത്ത് അടുപ്പണയ്ക്കാം. ചൂടോടെ ചോറിനൊപ്പം കഴിച്ചു നോക്കൂ.