സ്ഥിരമായി തയ്യാറാക്കുന്ന അച്ചാറിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഒരു അച്ചാർ തയ്യാറാക്കിയാലോ? ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒരു കിടിലൻ അച്ചാർ റെസിപ്പി. എണ്ണ മാങ്ങ അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ ഇടത്തരം കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കാശ്മീരമുളകുപൊടിയും കറിവേപ്പിലയും ഇട്ട് നല്ല ക്രിസ്പിയായി വറുത്തെടുക്കാം. എണ്ണ കളഞ്ഞെടുക്കുക. മുളകിന്റെയും കറിവേപ്പിലയുടെയും ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കാം.
ശേഷം അതേ എണ്ണയിലേക്ക് അരിഞ്ഞു വെച്ച മാങ്ങ കഷ്ണങ്ങൾ ചേർത്ത് വറുക്കാം. മാങ്ങ എണ്ണയിൽ കിടന്ന് ക്രിസ്പായതിനു ശേഷം മാറ്റുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് മസാലയും, മഞ്ഞൾ പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി ചേർക്കാം. ശേഷം അടുപ്പിൽ നിന്ന് മാറ്റം. വൃത്തിയുള്ള ഈർപ്പം ഇല്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കാം.