കഞ്ഞിക്കും ചോറിനുമെല്ലാം ഒപ്പം കഴിക്കാവുന്ന ഒരുഗ്രൻ ചമ്മന്തി റെസിപ്പി നോക്കിയാലോ? ഇത് നിങ്ങൾക്കിഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- ഉണക്കമീൻ
- കറിവേപ്പില
- വറ്റൽമുളക്
- വാളൻപുളി
- ചുവന്നുള്ളി
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽവെച്ച് അൽപം എണ്ണയൊഴിച്ചു ചൂടാക്കി വൃത്തിയാക്കിവെച്ചിരിക്കുന്ന ഉണക്കമീൻ വറുത്തെടുക്കാം. അതേ പാനിൽ കുറച്ച് കറിവേപ്പില, മൂന്നോ നാലോ ചുവന്നുള്ളി, നാലോ അഞ്ചോ വറ്റൽമുളക് എന്നിവ വറുത്തെടുക്കാം. ഇതും വറുത്ത ഉണക്കമീനും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളിയും അരച്ചെടുക്കുക. അടിപൊളി ഉണക്കമീൻ ചതച്ചത് തയ്യാർ.