നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ ഒരുഗ്രൻ ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി. ബേക്കറിയിൽ നിന്നും കിട്ടുന്ന അതെ സ്വാദിൽ ചിക്കൻ കട്ലറ്റ് വീട്ടിലും തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു വേവിക്കാം. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി ഇളക്കാം. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ആവിയിൽ വേവിച്ചെടുത്ത് ഉടയ്ക്കാം. വേവിച്ചെടുത്ത ചിക്കൻ ചൂടാറിയ ശേഷം മിക്സിയൽ ഇട്ട് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് സവാള ചെറുതായി അരിഞ്ഞു വഴറ്റാം. അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, പെരുംജീരകപ്പൊടി, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഉടച്ചെടുത്ത ഉരുളക്കിഴങ്ങും, ചിക്കനും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. മറ്റൊരു ബൗളിൽ ബ്രെഡ് പൊടിച്ചു വയ്ക്കാം. തയ്യാറാക്കിയ മാവിൽ നിന്നും അൽപം വീതം എടുത്ത് ചെറിയ ഉരുകളാക്കാം. അത് മുട്ടയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടാക്കിയ എണ്ണയിൽ ചേർത്തു വറുക്കാം.