മൂന്നാം വർഷ കോളജ് വിദ്യാർത്ഥി കോളജിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ദ്വാരകാപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ, മൂന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന മയൂർ രജ്പുത് എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്.
ആത്മഹത്യയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസായി വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത വാചകത്തില്‍ നിന്നാണ് ഇയാളുടെ മാനസിക ആരോഗ്യനില തൃപ്തികരമല്ലെന്ന സംശയമുയര്‍ന്നത്. ‘എനിക്ക് ഒരു നല്ല വിദ്യാർത്ഥിയോ നല്ല മകനോ ആകാൻ കഴിഞ്ഞില്ല’ എന്നാണ് അവസാനത്തെ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക തരം മാനസികാവസ്ഥയില്‍ ഇത് ചെയ്തതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. കേസ് നിലവിൽ പൊലീസ് അന്വേഷിച്ചു വരികയാണ്.