Kerala

വയനാട് ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. ബത്തേരിയിലാണ് സംഭവം. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരാണ് പിടിയിലാണ്.

ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസുമാണ് പ്രതികളെ പിടികൂടിയത്. മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. യുവാക്കള്‍ ലഹരി കടത്തിയത് ആര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക.