Automobile

ഇല്ക്ട്രിക്ക് സ്കൂട്ടർ വിൽപ്പനയിൽ ഒന്നാമനായി ബജാജ്; ഒല ഇലക്ട്രിക്ക് നാലാമത് | Electric scooter sale

ടിവിഎസ് മോട്ടോർ രണ്ടാം സ്ഥാനത്തും ആതർ എനർജി മൂന്നാം സ്ഥാനത്തുമെത്തിയപ്പോൾ, ഗ്രീവ്സ് ഇലക്ട്രിക്കിനെ മറികടന്ന് ഓല നാലാം സ്ഥാനത്തെത്തി

2025 ഫെബ്രുവരിയിലെ ഇലക്ട്രിക്ക് ടൂവീലർ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ബജാജ് ഓട്ടോ, ഒല ഇലക്ട്രിക്കിനെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പ്രകാരം, ഈ മേഖലയുടെ വിപണി വിഹിതത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 2025 ജനുവരിയിൽ 6.4% ൽ നിന്ന് ഫെബ്രുവരിയിൽ 5.6% ആയി കുറഞ്ഞു. ടിവിഎസ് മോട്ടോർ രണ്ടാം സ്ഥാനത്തും ആതർ എനർജി മൂന്നാം സ്ഥാനത്തുമെത്തിയപ്പോൾ, ഗ്രീവ്സ് ഇലക്ട്രിക്കിനെ മറികടന്ന് ഓല നാലാം സ്ഥാനത്തെത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബജാജ് തുടർച്ചയായി വിൽപ്പനയിൽ മുകളിലേക്ക് കുതിക്കുകയാണ്. 2024 ഡിസംബറിൽ ആദ്യമായി ഒന്നാം സ്ഥാനം നേടി. ടൂ വീലർ ഇവി വിപണിയിൽ ബജാജ് 25% വിഹിതം പിടിച്ചെടുത്തു. ബജാജിന് ഏറ്റവും വലിയ നേട്ടമായി ചേതക് ഇലക്ട്രിക് സ്കൂട്ടർ മാറിയിരിക്കുന്നു. ഈ മാസം 21,389 പേർ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങി. പ്രതിമാസ വർദ്ധനവ് 0.37% മാത്രമായിരുന്നു, എന്നാൽ ബജാജ് ഇവിക്ക് പ്രതിവർഷം 81.82% വമ്പിച്ച വളർച്ചയുണ്ടായി. 2025 ജനുവരിയിൽ ചേതക് 21,310 യൂണിറ്റുകളും 2024 ഫെബ്രുവരിയിൽ 11,764 യൂണിറ്റുകളും വിറ്റു.

ടിവിഎസ് രണ്ടാം സ്ഥാനത്ത്
2025 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ടിവിഎസ് മോട്ടോറിന് നഷ്ടമായത് വെറും 527 യൂണിറ്റുകൾക്ക് മാത്രം. ഫെബ്രുവരിയിൽ കമ്പനി 18,762 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു, ഇത് പ്രതിമാസ വിൽപ്പനയിൽ -21.20% ഇടിവും പ്രതി വർഷം 28.16% വർധനവുമാണ്. 2025 ജനുവരിയിൽ ടിവിഎസ് 23,809 യൂണിറ്റുകളും 2024 ഫെബ്രുവരിയിൽ 14,639 യൂണിറ്റുകളും വിറ്റു.

ആതർ എനർജി മൂന്നാമൻ
എഫ്‍എഡിഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട മൂന്നാം സ്ഥാനം നേടി ഏഥർ എനർജി വിപണിയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി. ജനുവരിയിൽ 12,906 യൂണിറ്റുകളുമായി ഏഥർ എനർജിയുടെ വിൽപ്പനയിൽ -8.52% ഇടിവ് നേരിട്ടു, എന്നാൽ വർഷം തോറും 29.80% വൻ വളർച്ചയാണ് ഉണ്ടായത്. ഫെബ്രുവരിയിൽ, ബജാജ് ഓട്ടോയ്ക്കും ടിവിഎസ് മോട്ടോറിനും ശേഷം 10,000 യൂണിറ്റ് വിൽപ്പന മറികടക്കുന്ന മൂന്നാമത്തെ കമ്പനിയായി ആതർ മാറി.

ഒലയ്ക്ക് നാലാം സ്ഥാനം
ഒന്നാം സ്ഥാനത്തുള്ള ഇരുചക്ര വാഹന ഇലക്ട്രിക് കമ്പനിയിൽ നിന്ന് നാലാം സ്ഥാനത്തേക്ക് ഒലയെ താഴ്ത്തിയതോടെ 8,647 യൂണിറ്റുകൾ മാത്രമാണ് ഒലയ്ക്ക് നഷ്ടമായത്. വാഹന രജിസ്ട്രേഷൻ ഏജൻസികളുമായി കരാറുകൾ പുനഃപരിശോധിച്ചതാണ് വിൽപ്പനയിലെ പ്രധാന ഇടിവിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഇത് വാഹൻ രജിസ്ട്രേഷൻ നമ്പറുകളെ ബാധിച്ചു. 2025 ജനുവരിയിൽ 24,336 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത മ്പനി പ്രതിമാസം -64.47% വലിയ ഇടിവ് രേഖപ്പെടുത്തി. പ്രതിവർഷം 74.61 ശതമാനം എന്ന വലിയ ഇടിവ് രേഖപ്പെടുത്തി.

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി 
ഫെബ്രുവരിയിൽ ഗ്രീവ്സ് ഇലക്ട്രിക്ക് 3,700 യൂണിറ്റുകൾ വിറ്റു. കമ്പനിക്ക് ഇത് മറ്റൊരു സ്ഥിരതയുള്ള മാസമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രതിമാസം 2.46% വർദ്ധനവും പ്രതിവർഷം 48.71% വളർച്ചയുമാണ്. 2025 ജനുവരിയിൽ 3,611 യൂണിറ്റുകളും 2024 ഫെബ്രുവരിയിൽ 2,488 യൂണിറ്റുകളും വിറ്റഴിച്ചു.

content highlight: Electric scooter sale