റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും ഒരു പ്രമോഷണൽ ഇമേജിൽ കമ്പനി വെളിപ്പെടുത്തി.
ഫെബ്രുവരിയിൽ രാജ്യത്ത് പുറത്തിറക്കിയ റിയൽമി പി3 പ്രോ 5ജി, റിയൽമി പി3എക്‌സ് 5ജി ഹാൻഡ്‌സെറ്റുകൾക്കൊപ്പം ഈ സ്‍മാർട്ട്‌ഫോണും അണിചേരും. ഒരു സ്റ്റാൻഡേർഡ് റിയൽമി പി3 വേരിയന്‍റ് ഈ നിരയിൽ ചേരുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. ഇത് പല ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റുകളിലും കണ്ടിട്ടുണ്ട്. പുതിയ റിയൽമി ഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
റിയൽമി പി3 അൾട്രാ 5ജി ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു വാർത്താക്കുറിപ്പിൽ, ‘ഹാൻഡ്‌സെറ്റ് അൾട്രാ ഡിസൈൻ അൾട്രാ പെർഫോമൻസ്; അൾട്രാ ക്യാമറ’ എന്നിവയുമായി വരുമെന്ന് കമ്പനി അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
content highlight: Realme P3 ULTRA 5G