Sports

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍; ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുന്നു

ദുബായില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മത്സരം നടക്കുകയാണ്. ഈ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഒരു മത്സരവും ഇന്ത്യന്‍ ടീം തോറ്റിട്ടില്ല. നേരത്തെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. വേഗതക്കുറവുള്ള ദുബായിലെ പിച്ചില്‍ ബാറ്റിങും അതുപോലെ ബോളിങ് ദുഷ്‌ക്കരമാണ്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ‘എ’യില്‍ നിന്നുള്ളവരാണ് ഫൈനല്‍ മത്സരം കളിക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചു, അതേസമയം ന്യൂസിലന്‍ഡ് ടീം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലന്‍ഡ് ടീം: വില്‍ യങ്, റാച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, വില്യം ഒ’റൂര്‍ക്ക്, നഥാന്‍ സ്മിത്ത്.