Movie News

25 ദിവസങ്ങൾ വിജയകരമായി പിന്നിട്ട് ബ്രോമാൻസ് | Bromance film

100% ഫാമിലി എന്റർടൈനർ ആയ ഈ ചിത്രം കഴിഞ്ഞ മാസം 14ന് ആണ് പുറത്തിറങ്ങിയത്

സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ, ആക്ഷൻ ത്രില്ലെർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി കൊണ്ട്  ബ്രോമാൻസ് നാലാമത്തെ ആഴ്ചയും വിജയകുതിപ്പ് തുടരുകയാണ്. 100% ഫാമിലി എന്റർടൈനർ ആയ ഈ ചിത്രം കഴിഞ്ഞ മാസം 14ന് ആണ് പുറത്തിറങ്ങിയത്. എന്നാൽ പുറത്തിറങ്ങി ഇത്രയും ദിവസങ്ങൾ തിയേറ്ററിൽ ഗംഭീരമായ വരവേൽപ്പാണ് പ്രേക്ഷകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറഞ ഒരടിപൊളി കളർ ചിത്രമാണ് ബ്രോമാൻസ്, ഗോവിന്ദ് വസന്തയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെ ലെവലിലെത്തിക്കുന്നു കൂടാതെ ആദ്യാവസാനം വരെ ഒരു രീതിയിലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആദ്യ പകുതിയും രണ്ടാം പകുതിയും അത്യധികം എൻഗേജിങ്ങുമാണ്. അർജ്ജുൻ അശോകൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു, മഹിമ നമ്പ്യാർ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സംഗീത് പ്രതാപ് അർജ്ജുൻ അശോകൻ തുടങ്ങിയവർ അവസാനത്തെ 30 മിനുട്ട് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

content highlight: Bromance film