പാര്‍ട്ടി ഒറ്റക്കെട്ടായി ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ കെ ശൈലജ. പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പാർട്ടിക്ക് നയംമാറ്റമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. പാർട്ടി രേഖ സമഗ്രമായിരുന്നു, പ്രതിനിധികളില്‍ നിന്നും അര്‍ഥവത്തായ നിര്‍ദ്ദേശങ്ങളുണ്ടായി. ഒരു ആധുനിക സമൂഹത്തിന് എന്തെല്ലാം സാധ്യതയുണ്ടോ അതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റി എടുക്കും. സാമ്പത്തികമായി വലിയ നിലവാരത്തിലല്ല കേരളം ഉള്ളതെന്നും ശൈലജ വിമർശിച്ചു.
കേന്ദ്രം അർഹതപ്പെട്ട പദ്ധതിവിഹിതം തരാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും കേരളത്തിന്റെ തനതായ പ്രവർത്തനശൈലി ആവിഷ്കരിക്കുമെന്നും പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കെ ശൈലജ പറഞ്ഞു. വയനാട് പാക്കേജ്, എയിംസ് അടക്കം കേരളത്തിന് വേണം. പിണറായി വിജയൻറെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ടേമിലും ഉണ്ടായ മാറ്റം വളരെ ആകർഷകമായിരുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി