മലയാളത്തിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളില്‍ ഒടുവില്‍ മോഹൻലാല്‍ ജോയിൻ ചെയ്‍തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്‍ഡേറ്റ്. മിക്കവാറും മെയ്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടാകും.
ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.
ബറോസാണ് മോഹൻലാലിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരുന്നു. മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നായിരുന്നു പ്രതികരണങ്ങള്‍. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുത്ത ചിത്രം ത്രീഡിയിലാണെത്തിയത്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനായ ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല. ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ കണക്കുകള്‍ തെളിയിച്ചത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങള്‍ ആയിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
content highlight: mammootty-mohanlal-starrer-mmmn-film-update