ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോകാൻ കുൽഭൂഷൻ ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോകാൻ പാക്ക് ചാരസംഘടന ഐഎസ്ഐയെ സഹായിച്ചെന്നു കരുതപ്പെടുന്ന മതപണ്ഡിതൻ മുഫ്തി ഷാ മിർ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ തുർബത്തിലെ ഒരു പള്ളിയിൽ നിന്ന് രാത്രി പ്രാർഥന കഴിഞ്ഞ് മടങ്ങവേ ബൈക്കിലെത്തിയ അജ്ഞാതർ പലവട്ടം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാമിന്റെ പ്രവർത്തകനായിരുന്ന മുഫ്തിക്ക് ഐഎസ്ഐയുമായി അടുപ്പമുണ്ടായിരുന്നെന്നും ആയുധക്കടത്തും മനുഷ്യക്കടത്തുമായി ബന്ധമുണ്ടായിരുന്നെന്നും പാക്ക് ഭീകരരെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ സഹായിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപും മുഫ്തി ഷാ മിറിനു നേരെ ആക്രമണം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
STORY HIGHLIGHT: pak scholar behind kulbhushan jadhav shot dead