Movie News

ഗ്രാമീണ നന്മയുടെ കുടുംബ കഥയുമായി ‘തിരുത്ത്’ മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തുന്നു – thiruth malayalam movie

കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു.

കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി – പടിയൂർ ഗ്രാമത്തിലെ വിവിധ മേഖലകളിൽ വിരാജിക്കുന്ന നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ , കഥാസാരം കേട്ട് സിനിമയുടെ പ്രാധാന്യത്തിലും , കലാമൂല്യത്തിലും തല്പരനായ എംപി അഡ്വക്കേറ്റ് പി.സന്തോഷ്‌ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഒരു ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ ഇതിന്റെ നിർമ്മാതാവ്, റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്,കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ ക്കാരായവർ,വീട്ടമ്മ മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു നാട് മൊത്തം നാടിന്റെ നന്മയുള്ള കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു.

അലൻസാജ്‌,നിമിഷറോയ്‌സ് വെള്ളപ്പള്ളിയിൽ,ഹൃദ്യ സന്തോഷ്‌, നിരാമയ്,പ്രശാന്ത് പടിയൂർ,യദുകൃഷ്ണ,സഗൽ എം ജോളി,രാജൻ ചിറമ്മൽ,മുകുന്ദൻ പി വി എന്നിവരും അഭിനയിക്കുന്നു. നിഷ്‌ക്കളങ്കവും ശാന്തവുമായ, എന്നാൽ വന്യമൃഗശല്യം ഉള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധി,ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതുമാണ് കഥാസാരം.

ക്യാമറ മനു ബെന്നി. എഡിറ്റിംഗ്,ബിജിഎം,ടൈറ്റിൽ ഡിസൈനിങ് സുബിൻ മാത്യു. ഗാനരചന സജീവൻ പടിയൂർ, അനിൽ പുനർജനി. സംഗീതം രാജൻ മാസ്റ്റർ പടിയൂർ,രാധാകൃഷ്ണൻ അകളൂർ. ഗായകർ സുധീപ് കുമാർ, രാജൻ മാസ്റ്റർ പടിയൂർ. ഓർക്കസ്ട്ര സുശാന്ത് പുറവയൽ, മുരളി അപ്പാടത്ത്. ആക്ഷൻസ് ജോഷി വള്ളിത്തല. മേക്കപ്പ് അഭിലാഷ് പണിക്കർ കോട്ടൂർ,രാജിലാൽ. സ്റ്റുഡിയോ &പോസ്റ്റർ ഡിസൈൻസ് ആർട്ട് ലൈൻ ക്രിയേഷൻസ്, ഇരിട്ടി.അസോസിയേറ്റ് ക്യാമറ അജോഷ് ജോണി. അസോസിയേറ്റ് ഡയറക്ടർ നിറമയി. ചിത്രം 72 ഫിലിം കമ്പനി മാർച്ച് 21 തിയേറ്ററിൽ എത്തിക്കുന്നു.

STORY HIGHLIGHT: thiruth malayalam movie