Kerala

കേരളം ബിജെപിയെ സ്വീകരിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം; വിമർശനവുമായി മുഖ്യമന്ത്രി – pinarayi vijayan attacks central government

കേന്ദ്രത്തിൽനിന്നു സഹായമൊന്നും ലഭിക്കുമെന്നു പ്രതീക്ഷയില്ല. ചൂരൽമല– മുണ്ടക്കൈ ദുരന്തത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്

ഒരു നാടിനോട് എത്ര ക്രൂരമായി പെരുമാറാം എന്നത് കേന്ദ്രം കാണിച്ചു തന്നു. കേരളം ബിജെപിയെ വേണ്ട രീതിയിൽ സ്വീകരിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷക്കാലം ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു നാടിനോട് എത്ര ക്രൂരമായി പെരുമാറാം എന്നത് കേന്ദ്രം കാണിച്ചു തന്നു. ഒരു കേരള വിരുദ്ധ സമീപനം എന്തുകൊണ്ടു കേന്ദ്രത്തിൽനിന്നു ഉണ്ടാകുന്നു. അത്തരം ഒരു മനോഭാവം ഒരു സർക്കാരിൽനിന്നു ഉണ്ടാകേണ്ടതല്ല. ഇങ്ങനെ ഒരു മനോഭാവം വരുന്നതു കേന്ദ്രത്തിൽ ഇന്നു ഭരണനേതൃത്വം വഹിക്കുന്ന ബിജെപിയുടെ മനോഭാവമാണ്. കേരളമെന്ന സംസ്ഥാനം ബിജെപിക്ക് അന്യമായി നിൽക്കുന്നു എന്നതുകൊണ്ടാണിത്. കേരളം ബിജെപിയെ വേണ്ട രീതിയിൽ സ്വീകരിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം. കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ശത്രുക്കളായി കണ്ടുകൊണ്ടുള്ള നിലപാടാണു സ്വീകരിച്ചത്. മുണ്ടക്കൈ– ചൂരൽമല വിഷയത്തിൽ കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം യുഡിഎഫ് ഉയർത്തി. എന്നാൽ നാടു നേരിട്ട് പല വിഷയങ്ങളിലും കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ അവർ തയാറായില്ല.’ മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്രത്തിൽനിന്നു സഹായമൊന്നും ലഭിക്കുമെന്നു പ്രതീക്ഷയില്ല. ചൂരൽമല– മുണ്ടക്കൈ ദുരന്തത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. നമ്മോടൊപ്പം ദുരന്തം നേരിട്ട മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു. എന്നാൽ നമുക്കു മാത്രം ലഭിച്ചില്ല. ആവശ്യമായ റിപ്പോർട്ടിനു കാത്തിരിക്കുന്നെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ ഒരു റിപ്പോർട്ടുമില്ലാതെ മറ്റു സംസ്ഥാനങ്ങൾക്കു സഹായം നൽകുന്നതു കണ്ടു. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുത് എന്ന ധാരണയോടെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ നമ്മുടെ നാടിനെ ശ്വസം മുട്ടിച്ചു. സാമ്പത്തികമായി അങ്ങേയറ്റം ഞെരുക്കി. മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: pinarayi vijayan attacks central government