നിത്യജീവിതത്തിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ടാവും. ഇതിനെല്ലാം പിന്നിൽ പല കാരണങ്ങളുമായിരിക്കും. എന്നാൽ ഈ ആരോഗ്യപ്രശ്നങ്ങൾ അതിൻറെ ഗൗരവത്തോടുകൂടി ആളുകൾ എടുക്കുന്നില്ല. അത്തരത്തിൽ നിസ്സാരമായി കാണുമ്പോൾ ഈ അസുഖം പിന്നീട് വീണ്ടും മൂർച്ചിക്കുന്നു.
ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും പല ഘടകങ്ങളും ആവശ്യമാണ്. വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അതിൽ ചിലതാണ്. ഇവയിൽ ഉണ്ടാകുന്ന കുറവ് ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത് സമയത്ത് തിരിച്ചറിയാത്തതാണ് പിന്നീട് പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നത്.
ഇതുപോലെ കാത്സ്യം കുറയുമ്പോള്‍ കാണാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആദ്യമേ തന്നെ ഇതിന് പരിഹാരം കാണാനായാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ കാത്സ്യം കുറവുണ്ടാകുമ്പോള്‍ ആദ്യമേ കാണുന്ന ലക്ഷണങ്ങള്‍…
പേശീവേദനയാണ് ഇതിന്‍റെ ഒരു ലക്ഷണം. കാത്സ്യം കുറയുമ്പോള്‍ അത് പേശികളില്‍ ബലക്ഷയമുണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് പേശീവേദന അനുഭവപ്പെടുന്നത്. വേദനയ്ക്കൊപ്പം തന്നെ തളര്‍ച്ചയും നേരിടാം.
തുടര്‍ച്ചയായ വിറയലും അതുപോലെ മരവിപ്പും – പ്രത്യേകിച്ച് കൈകാല്‍ വിരലുകളില്‍ അനുഭവപ്പെടുന്നതും കാത്സ്യം കുറവ് മൂലമാകാം. കാരണം കാത്സ്യം കുറയുമ്പോള്‍ അത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതുമൂലമാണ് വിറയലും മരവിപ്പുമെല്ലാമുണ്ടാകുന്നത്.
content highlight : calcium deficiency