Travel

വെറും 100 രൂപയിൽ താഴെ വീടുകൾ സ്വന്തമാക്കാം, ഈ ‘പദ്ധതി’ വേറെ ലെവൽ! | 1-euro-houses-in-italy-how-you-can-buy-one

ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളെ തിരികെ കൊണ്ടുവരിക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം

ഇന്നത്തെ കാലത്ത് ഒരു വീടും സ്ഥലവും വാങ്ങുക എന്നത് വലിയ ചെലവേറിയ കാര്യമാണ്. നാട്ടിൻ പുറങ്ങളിൽ പോലും വസ്തുവിന്റെ വില കുതിച്ചുയരുകയാണ്. എന്നാൽ, വെറും 100 രൂപയിൽ താഴെ ഒരു വീട് വാങ്ങാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ. കാരണം, സംഭവം സത്യമാണ്. ഇറ്റലിയിലാണ് ഇത്തരത്തിൽ ചെറിയ തുകയ്ക്ക് വീട് സ്വന്തമാക്കാൻ സാധിക്കുക. ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ തുടക്കമിട്ട ‘1 യൂറോ ഹൌസസ് പ്രോജക്ട്’ വലിയ ചർച്ചയായിരിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളെ തിരികെ കൊണ്ടുവരിക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. 25ഓളം മുനിസിപ്പാലിറ്റികൾ ഈ പദ്ധതിയുടെ ഭാഗമായുണ്ട്. സിസിലി, ലെ മാർഷെ, ലിഗുറിയ, പുഗ്ലിയ, സാർഡിനിയ, ടസ്കനി തുടങ്ങിയ മേഖലകളിൽ 1 യൂറോയ്ക്ക് വീടുകൾ വിൽക്കുന്നുണ്ട്. 1eurohouses.com, case1euro.it, property-in-sicily.estate വെബ്സൈറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും 1 യൂറോ വീടുകളുടെ പരസ്യങ്ങൾ കാണാം.

യഥാർത്ഥ ഉടമകൾ മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന വീടുകളാണ് പിന്നീട് 1 യൂറോയ്ക്ക് വിൽക്കുന്നത്. മോശം അവസ്ഥയിലായ വീടുകളായിരിക്കും ഇത്തരത്തിൽ ലഭിക്കുക. ഇവ പിന്നീട് നവീകരിക്കണം. ഫീസുകളും മറ്റ് ചെലവുകളുമെല്ലാം കൂടിയാകുമ്പോൾ നല്ലൊരു തുക തന്നെ ചെലവായേക്കാം. വീട് വാങ്ങിയാൽ 365 ദിവസത്തിനുള്ളിൽ നവീകരണ പദ്ധതി സമർപ്പിക്കുകയും അനുമതി ലഭിച്ചാൽ മുനിസിപ്പാലിറ്റി നൽകുന്ന സമയപരിധിക്കുള്ളിൽ നവീകരണം ആരംഭിക്കുകയും വേണം. മൂന്ന് വർഷത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കണം. ഈ കാലയളവിലേയ്ക്ക് 1000 – 5000 യൂറോ വരെയുള്ള ജാമ്യ ബോണ്ട് നൽകണം. ഈ തുക മൂന്ന് വർഷത്തിനുള്ളിൽ തിരികെ ലഭിക്കും.

STORY HIGHLIGHTS: 1-euro-houses-in-italy-how-you-can-buy-one