ഗംഗാനദിയിലെ മാലിന്യപ്രശ്‌നം ഉന്നയിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും ഗംഗയില്‍ സ്‌നാനം ചെയ്യില്ലെന്നും അന്ധവിശ്വാസത്തില്‍ നിന്നും പുറത്ത് വന്ന് സ്വന്തം ബുദ്ധി ഉപയോഗിക്കാനും അദ്ദേഹം അണികളോട് പറഞ്ഞു. പാര്‍ട്ടിയുടെ 19ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിശ്വാസത്തിനും ചില അര്‍ത്ഥങ്ങളുണ്ടായിരിക്കണം. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. വിദേശരാജ്യങ്ങളില്‍ നദികളെ മാതാവെന്ന് വിളിക്കാറില്ല. അവയൊന്നും മലിനവുമല്ല’- താക്കറെ പറഞ്ഞു. രാജിവ് ഗാന്ധിയുടെ കാലം മുതല്‍ ഗംഗാ നദി മാലിന്യ മുക്തമാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇന്ന് വരെ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ഗംഗാനദിയില്‍ പലയിടത്തും കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടിനെതിരെ യോഗി രംഗത്തെത്തിയിരുന്നു.
STORY HIGHLIGHT: raj thackeray questions ganga river