Business

സ്വര്‍ണവില ഇന്നും കൂടി; ഗ്രാമിന് വില 8000ത്തിന് മുകളിൽ തന്നെ

സംസാഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനുശേഷം സ്വർണവിലയിലുണഅടായ വർദ്ധനവ്.

കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8000 കടന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 8050 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.