Kerala

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക്

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം തുട‍ർന്ന് പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാനാണ് തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.

മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിൻ്റെ നീക്കം.

അതേസമയം, നാടുവിട്ട പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്. കൗൺസിലിങ്ങ് നൽകിയതിനു ശേഷമെ ബന്ധുക്കൾക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു.