Health

സണ്‍സ്‌ക്രീന്‍ ഉപയോഗം വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകും; സൂക്ഷിക്കുക | Sunscreen side effect

സണ്‍സ്‌ക്രീന്‍ ഉപയോഗത്തിന്റെ പങ്ക് വളരെ വലുതാണ്

വേനല്‍ക്കാലമാണെങ്കിലും മഴക്കാലമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ഡോക്ടര്‍മാര്‍ ഒരുപോലെ നല്‍കുന്ന നിര്‍ദേശമാണ്. ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമോ എന്നത് പലര്‍ക്കുമുള്ള സംശയമാകും. ഇതിന് ഉത്തരം നല്‍കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് കിരണ്‍ സേഥി.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഒരിക്കലും വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി ഉള്‍പ്പടെയുള്ള ആരോഗ്യാവസ്ഥയ്ക്ക് കാരണമാകില്ലെന്ന് ഡോ. കിരണ്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അവര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്. ‘സണ്‍സ്‌ക്രീന്‍ UVB രശ്മികളെ ഫില്‍ട്ടര്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, പക്ഷേ അത് അവയെ പൂര്‍ണമായും തടയുന്നുമില്ല.

SPF 50 പോലും നേരിയ അളവില്‍ UVB ശരീരത്തിലേക്ക് കടന്നുപോകാന്‍ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സണ്‍സ്‌ക്രീന്‍ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതിരിക്കുന്നതിന് കാരണമാകുകയില്ല’, ഡോ. കിരണ്‍ സേഥി പറഞ്ഞു.

content highlight: Sunscreen side effect