Business

എസ്‌ഐപിയില്‍ 5000 രൂപ മാസം നിക്ഷേപിക്കാമോ; കോടീശ്വരനാകാം | SIP

വിപണിയില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി നഷ്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ അവകാശപ്പെടുന്നു.ദീര്‍ഘകാല എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക.

2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

content highlight: SIP