ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജാതി വിവേചന വിവാദത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സി. ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ അംഗം വി ഗീത നിർദേശം നൽകി. കഴകം ജോലിയിൽ നിയമിതനായ വി എ ബാലുവിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടും.