Kerala

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

ഇടുക്കി നെടുംകണ്ടം കോമ്പയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രാജേഷ് എന്ന മധ്യപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരാഴ്ച മുമ്പാണ് ഇരുവരും കോമ്പയാറിൽ ജോലിക്ക് എത്തിയത്. മദ്യപാനത്തിനു ശേഷം രാജേഷ് സരസ്വതിയെ മർദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളിൽ വെച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ രാജേഷ് തന്നെ മൊബൈലിൽ പകർത്തിയതായും കണ്ടെത്തി. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി ഇക്വാസ്റ്റ് നടപടികൾ ആരംഭിച്ചു. സരസ്വതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Latest News