Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവന്‍ഡിപ്പോ: പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ 93 വാഹനങ്ങളാണ് ഗടഞഠഇ വികാസ് ഭവന്‍ യുണിറ്റില്‍ എത്തിച്ചേരുന്നത്

ആറ്റുകാല്‍ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാര്‍ട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേര്‍ക്ക് പൊങ്കാലയിടാനുളള സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് KSRTC വികാസ് ഭവന്‍ മാത്യകയാകുന്നു. പൊങ്കാലയിടാന്‍ വരുന്നവരെ സ്വീകരിക്കാന്‍ KSRTC യിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് KSRTC വികാസ് ഭവന്‍ സാംസ്‌ക്കാരിക സമിതി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ 93 വാഹനങ്ങളാണ് KSRTC വികാസ് ഭവന്‍ യുണിറ്റില്‍ എത്തിച്ചേരുന്നത്.

ആ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വികാസ് ഭവന്‍ യൂണിറ്റിന് പുറമേ ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ്, പ്രിയദര്‍ശനി പ്ലാനിറ്റോറിയം എന്നിവിടങ്ങളില്‍ സജ്ജീകരിച്ചു. 4000 പേര്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ചക്ക് ഊണ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. പൊങ്കാലയിടാന്‍ വരുന്നവര്‍ക്ക് കുടുംബശ്രീ വഴി അരിയും ശര്‍ക്കരയും നെയ്യും അടങ്ങിയ കിറ്റ്, മണ്‍കലം, ചുടുകല്ല്, പഴം തുടങ്ങിയവ വില കുറച്ച് ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൊങ്കാലയിടന്നവര്‍ക്കായി PMG മുതല്‍ ലോകോളേജ് വരെയും, വിവിധ റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ

വീടുകളിലും ഹൗസിംഗ് കോളനികളിലും സൗകര്യങ്ങള്‍ എര്‍പ്പെടുത്തി കഴിഞ്ഞു. പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി.വിവിധ ഓഫിസുകള്‍, വീടുകള്‍, ക്ഷേത്രങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഒരുക്കി. സഹായത്തിനായി പോലിസിന്റെയും ഫയര്‍ ഫോഴ്‌സിനും കത്ത് നല്‍കി. മെഡിക്കല്‍ സഹായത്തിനായി DMO ക്കും കുടിവെള്ളത്തിനായി കോര്‍പ്പറേഷന്‍ മേയറെയും സമീപിച്ചിട്ടുണ്ട്. ജീവനക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി ഭക്ത ജനങ്ങളെ സഹായിക്കാനുളള ഒരുക്കത്തിലാണ്.

CONTENT HIGH LIGHTS; KSRTC Vikas Bhavan Depot receives 5000 devotees for Attukal Pongala: 93 vehicles from Palakkad to Thiruvananthapuram arrive at the Vikas Bhavan Unit

Latest News