കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബറ്. മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
സ്ഫോടനത്തിൽ വീടിനും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.ആർക്കും പരിക്കു പറ്റിയിട്ടില്ല.
സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബെറിഞ്ഞത് സിപിഐഎം പ്രവർത്തകരാണെന്നാണ് എഫ്ഐആർ.