Celebrities

ശ്രേയയുടെ നെറുകയിൽ വാത്സല്യപൂർവം കൈ വച്ച് ഷാറുഖ് ഖാൻ; വീഡിയോ വൈറൽ – shah rukh khan bless shreya ghoshal

ഐഐഎഫ്എ പുരസ്കാര ചടങ്ങിൽ കണ്ടുമുട്ടിയ ബോളിവുഡ് ഇതിഹാസം ഷാറുഖ് ഖാന്റെയും ഗായിക ശ്രേയ ഘോഷാലിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. വാത്സല്യപൂർവം ശ്രേയയുടെ നെറുകയിൽ കൈ വച്ച് ഷാറുഖ് ആശിർവാദിക്കുന്നതും വീഡിയോയിൽ കാണാം.

പരിപാടിക്കെത്തിയ ശ്രേയ, ഗ്രീൻ കാർപ്പറ്റിൽ ചിത്രങ്ങൾക്കു പോസ് ചെയ്യവെ ഷാറുഖ് അരികിലേക്ക് എത്തുകയും സ്നേഹപൂർവം ഇരുവരും ആലിംഗനം ചെയ്യുകയുമുണ്ടായി. തുടർന്ന് ഇരുവരും ഒരുമിച്ച് ചിത്രങ്ങൾക്കു പോസ് ചെയ്തു. പുരസ്കാര നിശയിലെ ഷാറുഖിന്റെ ലുക്കും ഏറെ ചർച്ചയായിട്ടുണ്ട്.

ഷാറുഖിന്റെയും ശ്രേയയുടെയും ഹൃദ്യമായ ദൃശ്യങ്ങൾ ഇതിനകം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇരുവരുടെയും പരസ്പര സ്നേഹവും ബഹുമാനവും ഉയർത്തിക്കാട്ടി നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഷാറുഖ് ഖാൻ മുഖ്യ വേഷത്തിലെത്തിയ സഞ്ജയ് ലീല ബൻസാലി ചിത്രം ദേവദാസില്‍ ഗാനം ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാൽ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

STORY HIGHLIGHT: shah rukh khan bless shreya ghoshal