Kerala

ആശാ പ്രവര്‍ത്തകരുടെ സമരം തുടങ്ങിയിട്ട് ഒരു മാസം; സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ആശാ വര്‍ക്കര്‍മാര്‍

വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം.

തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്കു കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സമരസമിതി. മാര്‍ച്ച് 17ന് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം.

‘സ്വർഗത്തിൽ പോയി യേശുവിനെ കാണണം, മകൾ പറയുന്നിടത്ത് സംസ്കരിക്കണം’: ലോറൻസിന്റെ വിഡിയോയുമായി പെൺമക്കൾ ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാവ് എസ്. മിനി അറിയിച്ചു. സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മര്‍ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ച് സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്കു കടക്കുന്നതെന്നും മിനി പറഞ്ഞു.

അതിനിടെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരവേദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ അവഹേളിച്ച് പ്രസ്താവന നടത്തിയ സിഐടിയു നേതാവ് കെ.എന്‍. ഗോപിനാഥിനു 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചുവെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു അറിയിച്ചു. സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 13ന് ആറ്റുകാല്‍ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നില്‍ പൊങ്കാലയിടാന്‍ ആഗ്രഹമുള്ള പരമാവധി ആശാ പ്രവര്‍ത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരത്തിനു പിന്തുണയര്‍പ്പിച്ച് ഒട്ടേറെ സംഘടനകള്‍ സമരവേദിയിലെത്തുന്നുണ്ട്.

CONTENT HIGHLIGHT : kerala-asha-workers-secretariat-protest

Latest News