റായ്‌പുർ: ഛത്തീസ്ഗഡിലെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെയും മകന്‍ ചൈതന്യ ബാഗേലിന്റെയും വസതിയിലടക്കം 14 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്‌ഡിന് പിന്നാലെ ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. തന്റെയും കുടുബാംഗങ്ങളുടെ അടക്കം വീടുകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 33 ലക്ഷം രൂപ ഇഡി കൊണ്ടുപോയെന്നും കൃഷിയിൽ നിന്നടക്കമുള്ള വരുമാനമാണിതെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു. പണം സംബന്ധിച്ച കണക്ക് ഇഡിക്ക് നൽകുമെന്നും ബാഗേൽ വ്യക്തമാക്കി. റെയിഡിനിടെ നോട്ടെണ്ണുന്ന യന്ത്രം ബാഗേലിന്റെ മകൻറെ വീട്ടിലേക്ക് ഇഡി എത്തിച്ചിരുന്നു. രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് ബാഗേൽ ആരോപിച്ചു. ഛത്തീസ് ഗഡിൽ കോൺഗ്രസ് കാലത്ത് നടപ്പാക്കിയ മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് നിലവിൽ പരിശോധന.
content highlight : ed-raids-14-centers-in-chhattisgarh-over-liquor-policy-during-congress-regime