ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഓട്സ് കൊണ്ട് പറാത്ത തയ്യാറാക്കിയാലോ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമം ആയിരിക്കും.
ചേരുവകൾ
- ഓട്സ് -2 കപ്പ്
- സവാള -1 കപ്പ്
- ക്യാരറ്റ് -1/2 കപ്പ്
- ഉപ്പ് -1 സ്പൂൺ
- മല്ലിയില -2 സ്പൂൺ
- ഇഞ്ചി ചതച്ചത് -1 സ്പൂൺ
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്സ് മിക്സിൽ നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് ക്യാരറ്റ് ചെറുതായി ചതച്ചതും അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഇഞ്ചി ചതച്ചതും സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൈകൊണ്ട് വെള്ളം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തി മാവിന് കൊഴക്കുന്ന പോലെ വേണം കുഴച്ചെടുക്കേണ്ടത്. അതിനുശേഷം. ഇതിനെ ഒന്ന് പരത്തിയെടുക്കാം. ശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇനി ദോശക്കല്ലിലേക്ക് ഇട്ടുകൊടുത്ത് ഒട്ടും എണ്ണ ചേർക്കാതെ തന്നെ രണ്ട് സൈഡ് മൊരിയിച്ചെടുക്കുക.
STORY HIGHLIGHT: oats paratha