Kerala

വിവാദങ്ങൾ അവസാനിപ്പിക്കണം: എ പത്മകുമാറിനോട് സംസാരിച്ച് എ കെ ബാലൻ

മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ എ പത്മകുമാറുമായി സംസാരിച്ചു. വിവാദങ്ങൾ അവസാനിപ്പിക്കാൻ എ കെ ബാലന്‍ ആവശ്യപ്പെട്ടു. നാളെ പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് നീക്കം.

സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനിടെ എ പത്മകുമാറിന്റെ വീട്ടിൽ ബിജെപി നേതാക്കള്‍ സന്ദർശനം നടത്തിയെന്ന വാർത്തകൾ പുറത്തുവന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.

Latest News