ചേർത്തലയിൽ ഹോട്ടൽ ജീവനക്കാരും ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും തമ്മിൽ ഏറ്റുമുട്ടി. കൂട്ടയടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ചേർത്തല എക്‌സ്റേ ജംഗ്ഷനിലുള്ള മധു എന്നയാളുടെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്.
ഹോട്ടലിലെ മേശ തുടച്ചപ്പോൾ നേതാക്കളുടെ മേൽ വെള്ളം വീണെന്നുപറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്. പിന്നീടിത് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും എത്തുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഡിവൈഎഫ്‌ഐ ബ്ളോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നുപേരും അഭിഭാഷകരാണ്. അതേസമയം, പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തിൽ കേസ് എടുത്തിട്ടില്ല. ഹോട്ടൽ ഉടമയും സംഭവത്തിൽ പരാതി നൽകിയിട്ടില്ല.