Food

രാത്രിയിൽ ചപ്പാത്തിയാണോ? എങ്കിൽ ഒരുഗ്രൻ പരിപ്പ് കറി വെച്ചാലോ?

രാത്രിയിൽ കേസ്=സഹിക്കാൻ ചപ്പാത്തിയാണോ? എങ്കിൽ കറി ആയി പരിപ്പ് വെച്ചാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന പരിപ്പ് കറി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പരിപ്പ് – 1 കപ്പ്
  • സവാള – 1 എണ്ണം (അരിഞ്ഞത്)
  • തക്കാളി – 1 എണ്ണം (അരിഞ്ഞത്)
  • പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
  • ചുവന്നുള്ളി – 3 അല്ലി (അരിഞ്ഞത്)
  • വെളുത്തുള്ളി – 3 അല്ലി (അരിഞ്ഞത്)
  • ഉണക്കമുളക് – 2 എണ്ണം
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – അവശ്യത്തിന്
  • വെള്ളം – 4 കപ്പ്
  • കടുക് – 1/4 ടീസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • കറിവേപ്പില – അവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ എടുത്ത് വച്ചിരിക്കുന്ന പരിപ്പ്, തക്കാളി, സവാള, പച്ചമുളക്, ആവിശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് ചൂടായ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം എന്നിവ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ചുവന്നുള്ളി അരിഞ്ഞത്, ഉണക്കമുളക്‌, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. രുചികരമായ പരിപ്പ് കറി റെഡി.