നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ നല്ലൊരു വെജ് കട്ലെറ്റ് തയ്യാറാക്കിയാലോ? നല്ല രുചികരമായ രീതിയിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉരുള കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവാള, ക്യാരറ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക. കൂടെ പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ എടുക്കുക. വേറെ ഒരു പാത്രത്തിൽ റെസ്ക് പൊടിച്ചതും എടുക്കുക. പരത്തിയ കൂട്ട് മുട്ടയുടെ വെള്ളയിൽ മുക്കിറെസ്ക് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിച്ച് എടുക്കുക.