Food

ചൂട് ചോറും നല്ല കാരറ്റ് അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലോ?

ഉച്ചയ്ക്ക് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടെ ആയാലോ? ആഹാ! അത് പൊളിക്കും. ഉഗ്രൻ സ്വാദിൽ ആർക്കും ഇഷ്ട്ടപെടുന്ന ഒരു അച്ചാർ തയ്യാറാക്കാം. ഒരു കിടിലൻ കാരറ്റ് അച്ചാർ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കാരറ്റ്- 4
  • എണ്ണ- 4 ടേബിൾസ്പൂൺ
  • കടുക്- ഒരു നുള്ള്
  • മുളക് പൊടി- രണ്ട് ടീസ്പൂൺ
  • മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
  • ഉലുവ- കാൽ ടീസ്പൂൺ
  • കായം- ഒരു കഷണം
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി കാരറ്റ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക. ശേഷം ഉപ്പ് പാകത്തിന് ചേർക്കുക. ഇനി നല്ലെണ്ണ ഒഴിച്ച് കടുക്, കായം എന്നിവ ചേർക്കണം. ഇനി ഇതിലേക്ക് കാരറ്റ് ചേർത്ത് നന്നായി വഴറ്റുക. ഇനി ഈ കൂട്ടിലേക്ക് കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് ഇളക്കണം. ഒടുവിലായി കടുക്, ഉലുവ പൊടി കൂടി ചേർത്ത് ഇളക്കണം. ഇതോടെ നല്ല സ്വാദിഷ്ടമായ ഒരു കാരറ്റ് അച്ചാർ റെഡി.