Food

ചോറിൻ്റെ കൂടെ ഒരുഗ്രൻ പപ്പട ചമ്മന്തി ആയാലോ?

ചോറിന്റെ കൂടെ ഒരുഗ്രൻ ചമ്മന്തി ആയാലോ? വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പപ്പടം – 4 എണ്ണം (വറുത്തത്)
  • തേങ്ങ – ഒന്നര മുറി
  • ചുവന്നുള്ളി – 10 എണ്ണം
  • ഇഞ്ചി – 2 സ്പൂൺ
  • മുളകുപൊടി – 2 സ്പൂൺ
  • പുളി – ഒരെണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി പപ്പടം വറുത്തെടുക്കുക. വറുത്തെടുത്ത പപ്പടവും, എരിവിനനുസരിച്ച് വറ്റൽമുളകും,നാലോ അഞ്ചോ ചുവന്നുള്ളിയും, വാളംപുളിയും, കറിവേപ്പിലയും അരയ്ക്കുക. ഇനി ഇതിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയതും, മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഇതോടെ സ്വാദേറും പപ്പട ചമ്മന്തി റെഡി.