India

എയര്‍ ഇന്ത്യ ചിക്കാഗോ- ഡല്‍ഹി വിമാനത്തിലെ ടോയ്‌ലറ്റുകള്‍ അടഞ്ഞുകിടന്ന സംഭവം; വാര്‍ത്തയില്‍ നല്‍കിയ എക്‌സ് പോസറ്റിലെ വീഡിയോ തെറ്റിധരിപ്പിക്കുന്നത്

കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് അടഞ്ഞുകിടന്ന ടോയ്ലറ്റുകള്‍ കാരണം തിരിച്ചിറക്കേണ്ടി വന്ന വാര്‍ത്ത വൈറലായിരുന്നു. വാര്‍ത്തയ്‌ക്കൊപ്പം ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയും വൈറലായിരുന്നു. ഒരു വിമാനത്തില്‍ യാത്രക്കാര്‍ എയര്‍ലൈന്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതായി കാണിക്കുന്നതായിരുന്നു വീഡിയോ, അത് വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ആ വിമാനത്തില്‍ ചിത്രീകരിച്ച വീഡിയോ അല്ല, യഥാര്‍ത്ഥത്തില്‍ രണ്ട് മാസം പഴക്കമുള്ളതാണെന്ന് തെളിഞ്ഞു.

മാര്‍ച്ച് 6 ന് ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഒരു എയര്‍ ഇന്ത്യ വിമാനം (AI126) 10 മണിക്കൂര്‍ ആകാശത്ത് ചെലവഴിച്ച ശേഷം യുഎസ് നഗരത്തിലേക്ക് മടങ്ങി, അതിന്റെ ലാവോട്ടറി (ടോയ്ലറ്റ്) കളില്‍ 8 എണ്ണം അടഞ്ഞുപോയി. ‘വിമാനം പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനിറ്റും കഴിഞ്ഞപ്പോള്‍, ബിസിനസ്, ഇക്കണോമി ക്ലാസുകളിലെ ചില ടോയ്ലറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു,’ എയര്‍ ഇന്ത്യ വക്താവ് തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്നപ്പോഴേക്കും, മൂന്നില്‍ രണ്ട് ഭാഗവും ടോയ്ലറ്റുകള്‍ ഉപയോഗശൂന്യമായി, ‘വിമാനത്തിലുള്ള എല്ലാവര്‍ക്കും അസ്വസ്ഥത സൃഷ്ടിച്ചു.’എയര്‍ലൈന്‍ ആദ്യം ഇതിനെ ഒരു ‘സാങ്കേതിക പ്രശ്‌നം’ എന്നാണ് വിശേഷിപ്പിച്ചത്, എന്നാല്‍ പിന്നീട് ആളുകള്‍ ‘പോളിത്തീന്‍ ബാഗുകള്‍, തുണിക്കഷണങ്ങള്‍, വസ്ത്രങ്ങള്‍’ എന്നിവ കഴുകാന്‍ ശ്രമിച്ചതിനാല്‍ ടോയ്ലറ്റുകള്‍ ഉപയോഗശൂന്യമായി എന്ന് പറഞ്ഞു.ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി, പലരും ഇതിനെ എയര്‍ലൈനിന് ‘നാണക്കേട്’ എന്ന് വിശേഷിപ്പിച്ചു.

സംഭവത്തെ വിമര്‍ശിച്ചവരില്‍ ഡോം ലൂക്രെ എന്ന എക്‌സ് ഉപയോക്താവും ഉള്‍പ്പെടുന്നു. ഒരു വിമാനത്തിലെ നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കിക്കുന്നതായി കാണിക്കുന്ന വീഡിയോ ആദ്യമായി പങ്കുവെച്ചത് അദ്ദേഹമാണ്. എയര്‍ ഇന്ത്യ വിമാനമായ AI126ല്‍ ചിത്രീകരിച്ച ടോയ്ലറ്റുകളുടെ അടഞ്ഞുകിടപ്പ് കാരണം തിരിച്ചുപോകേണ്ടി വന്നപ്പോള്‍ എടുത്ത വീഡിയോ പോലെയാണ് ലൂക്രെ വീഡിയോ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് ഏകദേശം 18 ദശലക്ഷം കാഴ്ചക്കാരും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. അതില്‍ വംശീയപരമായി വാര്‍ത്തയെ നേരിട്ടവരുമുണ്ടായിരുന്നു.

ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിക്കാതെ നിരവധി പ്രമുഖ വാര്‍ത്താ വെബ്സൈറ്റുകള്‍ പ്രചരിപ്പിച്ചു. എക്സില്‍ നിന്ന് റെഡ്ഡിറ്റിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും ഇത് കാട്ടുതീ പോലെ ഓണ്‍ലൈനിലും പടര്‍ന്നു. എന്നിരുന്നാലും, ഒരു ചെറിയ ഗൂഗിള്‍ സെര്‍ച്ചിലൂടെ മനസിലാകുന്നത് വീഡിയോ 2025 മാര്‍ച്ചില്‍ ചിത്രീകരിച്ചതല്ലെന്നും രണ്ട് മാസം മുമ്പ്, 2025 ജനുവരിയില്‍ ആണെന്നുമാണ്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ, ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത് 2025 ജനുവരി 6 ന് തല്‍ ആണെന്ന് കണ്ടെത്തി . ലണ്ടനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് ഇത് കാണിക്കുന്നത്, 7 മണിക്കൂര്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഇരുന്നതിനുശേഷം വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ചുരുക്കത്തില്‍, എയര്‍ ഇന്ത്യയുടെ കുപ്രസിദ്ധമായ വിമാനത്തിലെ അടഞ്ഞുകിടക്കുന്ന ടോയ്ലറ്റുകളില്‍ ചിത്രീകരിച്ചതാണെന്ന അവകാശവാദത്തോടെ, പഴയതും ബന്ധമില്ലാത്തതുമായ ഒരു വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതാണെന്ന് വ്യക്തമായി.