Kerala

മാറനല്ലൂർ ഇരട്ട കൊലക്കേസ്: പ്രതി അരുൺരാജിന് ജീവപര്യന്തം

മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺരാജിന് ജീവപര്യന്തം തടവ്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. തടവ് ശിക്ഷ കൂടാതെ 50000 പിഴയും ഒടുക്കണം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ ആണ് വിധി പ്രസ്ഥാവിച്ചത്.

Latest News