India

പൊതുധനം ദുര്‍വിനിയോഗം ചെയ്തു, അനുവദിക്കപ്പെട്ടതിന്റെ പതിന്മടങ്ങ് തുക പരസ്യത്തിനായി ഉപയോഗിച്ചു; കെജ്‌രിവാളിനെതിരെ കേസ്‌ – case against arvind kejriwal

അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തുക പദ്ധതികള്‍ പരസ്യം ചെയ്യാനായി ചെലവഴിച്ചുവെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു.

സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കൂറ്റന്‍ ഹോര്‍ഡിങ്ങുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി കോടതി.

പത്തുവര്‍ഷം ഡല്‍ഹിയുടെ അധികാരകേന്ദ്രത്തിലിരുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ ബി.ജെ.പി. നിരന്തരം ഉന്നയിച്ച ആരോപണമായിരുന്നു സ്വന്തം പരസ്യത്തിനായി പാര്‍ട്ടി പൊതുഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്നു എന്നത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തുക പദ്ധതികള്‍ പരസ്യം ചെയ്യാനായി ചെലവഴിച്ചുവെന്ന് ബി.ജെ.പി. ജനുവരിയില്‍ ആരോപിച്ചിരുന്നു.

പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ കെജ്രിവാളിനൊപ്പം ആം ആദ്മി നേതാക്കളായ ഗുലാബ് സിങ്, നികിത ശര്‍മ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് പതിനെട്ടിനകം സമര്‍പ്പിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദ്ദേശം നല്‍കി.

STORY HIGHLIGHT: case against arvind kejriwal