തയ്യാറാക്കുന്ന വിധം
പാകമായ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, സവാള, സൂപ്പ് സ്റ്റോക്ക്, സുഗന്ധവ്യഞ്ജനങ്ങൾ, വെണ്ണ/എണ്ണ എന്നിവയാണ് തക്കാളി സൂപ്പ് തയ്യാറാക്കാനുള്ള ചേരുവകൾ.
ആദ്യം തന്നെ അരിഞ്ഞെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും സവാളയും ചേർത്ത് വെണ്ണയിൽ വഴറ്റുക. ചൂടുള്ള വെള്ളത്തിൽ മുക്കി തൊലി കളഞ്ഞെടുത്ത തക്കാളി ചേർത്ത് നന്നായി ഇളക്കുക. ശേഷം സൂപ്പ് സ്റ്റോക്ക് ചേർത്ത് തിളപ്പിക്കുക. മിക്സിയുടെ സഹായത്തോടെ സൂപ്പ് നന്നായി ബ്ലെൻഡ് ചെയ്യുക. ഉപ്പ്, കുരുമുളക്, ഓറിഗാനോ, എന്നിവ ചേർത്ത് രുചിക്കനുസരിച്ച് യോജിപ്പിക്കുക. ഇഷ്ടമുള്ളവർക്ക് സൂപ്പിന് മുകളിൽ ചീസ് അല്ലെങ്കിൽ പുതിന ഇല വിതറി സേവിക്കാം.