ചേരുവകൾ:
പനീർ – 250 ഗ്രാം
തൈര് – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പു – ആവശ്യത്തിന്
നെയ്യ് – 3-4 ടേബിൾ സ്പൂൺ
ശർക്കര – 2 ടീസ്പൂൺ
വറുക്കാനുള്ള ചേരുവകൾ
മല്ലി – 4 ടീസ്പൂ
ഉലുവ – 1/4 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 4-5 എണ്ണം
വെളുത്തുള്ളി അല്ലി – 8-10 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
പിരിയൻ മുളക് – 10-12 എണ്ണം
പട്ട – 1″
ഗ്രാമ്പു – 3 എണ്ണം
ഏലയ്ക്ക – 2 എണ്ണം
പുളി അല്പം വെള്ളത്തിൽ കുതിർത്ത് – ഒരു വലിയ നെല്ലിക്കാ വലുപ്പത്തിൽ
തയ്യാറാക്കുന്ന വിധം
ആദ്യം പനീർ തൈര് ഉപ്പു ,മുളകുപൊടി , ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് അരമണിക്കൂറോളം വെയ്ക്കുക
വറുക്കാനുള്ള ചേരുവകൾ ഒരുമിച്ചു ചെറുതീയിൽ അല്പം നെയ്യിൽ ചുവക്കെ വറുത്തെടുക്കുക
ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് തിളച്ചു കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കുക
ചൂടാറിയതിനു ശേഷം നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം
ഇനി വീണ്ടും ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്ക് ഈ അരപ്പ് , ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും ശർക്കര യും ചേർത്ത് ചെറു തീയിൽ വഴറ്റുക … അല്പം കഴിയുമ്പോൾ നെയ്യ് തെളിഞ്ഞു വരുന്നതായിരിക്കും
അന്നേരം മാറിനേറ്റ് ചെയ്തു വച്ച പനീർ ചേർക്കാം ..വീണ്ടും ചെറുതീയിൽ തന്നെ വഴറ്റി നെയ്യ് തെളിഞ്ഞു വരുമ്പോൾ തീ അണയ്ക്കാ
രുചിയുള്ള പനീർ ഗീ റോസ്‌റ്റ് തയ്യാർ