ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശ വര്‍ക്കര്‍മാരെ സംസ്ഥാന ആരോഗ്യമന്ത്രിയും സര്‍ക്കാരും വഞ്ചിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. കേന്ദ്ര സർക്കാർ പ്രവർത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദർശനം.
‘കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം. സഭയിൽ കള്ളം പറയാൻ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇനി കിട്ടാനുള്ള തുക നൽകും.’ സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുവെന്ന് പറയുന്ന ഫണ്ട് കേരളം ചെലവഴിച്ചോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, അത് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളും അവരുടെ വക്താക്കളായ മാധ്യമങ്ങളുമില്ലേയെന്നും, അത് അന്വേഷിക്കാന്‍ ഇനി സി.ബി.ഐയെ കൊണ്ടുവരണോയെന്നും സുരേഷ് ഗോപി ചോദിച്ചു.
STORY HIGHLIGHT: suresh gopi supports asha workers