Kerala

വീടിനു സമീപത്തുനിന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം – murder attempt at kollam

കൊല്ലം വടക്കേവിളയില്‍ വീടിനു സമീപത്തുനിന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ദീപു അലക്‌സാണ്ടറിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിച്ചശേഷം യുവാവിനെ ക്രൂരമായ മര്‍ദനത്തിനും ഇരയാക്കി. കാറിനുപിന്നില്‍ സ്‌കൂട്ടറിലെത്തിയവരും ഇയാളെ മര്‍ദിച്ചു. കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

സ്ഥലത്തുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു. സംഭവത്തിൽ ദീപു അലക്‌സാണ്ടറിന്റെ മൊഴിയെടുത്തിട്ടുണ്ട്. മര്‍ദനമേറ്റയാളും പ്രതികളുമായി മുന്‍പരിചയമില്ലെന്നും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തില്‍ വാഹനവും പ്രതികളെയും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

STORY HIGHLIGHT: murder attempt at kollam