കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍. പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീമിനെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പോലീസ് പിടികൂടിയത്.
ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.
STORY HIGHLIGHT: theft case arrested after two decades