India

ചാമ്പ്യൻസ് ട്രോഫി വിജയാഘോഷം കൈവിട്ടു, യുവാക്കളെ തലമൊട്ടയടിച്ച് നടത്തിച്ച് പൊലീസിന്റെ പ്രതികാരം | Champions trophy

ഭോപ്പാൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാമ്പ്യൻസ് ട്രോഫി വിജയാഘോഷം അതിരുവിട്ടതിന് തുടർന്ന് കടുത്ത നടപടിയുമായി പൊലീസ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ആഘോഷം അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് രണ്ട് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ‌എസ്‌എ) ചുമത്തി. പൊലീസ് പിടികൂടിയവരുടെ തല മൊട്ടയടിച്ച് തെരുവുകളിലൂടെ നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തലമൊട്ടയടിച്ച് റോഡിലൂടെ യുവാക്കളെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്നു.

വിവാദം ഉയർന്നതിനെ തുടർന്ന് ബിജെപി എംഎൽഎ ഗായത്രി രാജെ പുവാർ ചൊവ്വാഴ്ച ദേവാസ് പോലീസ് സൂപ്രണ്ട് (എസ്പി) പുനിത് ഗെഹ്‌ലോട്ടിനെ കണ്ടു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ ഈ യുവാക്കളും ഇന്ത്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു. അവർ കുറ്റവാളികളല്ല, അവരെ പരസ്യമായി പരേഡ് ചെയ്യുന്നത് തികച്ചും നീതീകരിക്കാനാവാത്തതാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്പി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.