Automobile

നിങ്ങൾക്ക് കാര്‍ ഡോര്‍ അടയ്‌ക്കേണ്ട ശരിയായ രീതി അറിയുമോ ?

കാറിൻ്റെ ഡോർ അടക്കുന്നത് പഠിക്കാനുണ്ടോയെന്ന് ചോദിച്ചേക്കാം. എന്നാൽ അതിലും അൽപം കാര്യമുണ്ട്. പണ്ട് അംബാസഡർ കാറെല്ലാം ഓടിയിരുന്ന കാലത്ത് ഡോർ തുറന്ന് വലിച്ചടക്കാൻ വാഹനം ഓടിക്കുന്നവർ പതിവായി പറയുമായിരുന്നു. എന്നാൽ കാലം മാറി, സങ്കേതികവിദ്യ ന്യൂജനായി. വാഹനങ്ങളുടെ എഞ്ചിനുകളുടെ കഠോരശബ്ദം പോലും മൃദുവായി. ഡോറുകൾ എങ്ങനെ, ഏത് രീതിയിൽ ശരിയായി അടയ്ക്കാമെന്ന് അറിഞ്ഞിരുന്നാൽ അതൊരു നല്ല അറിവ് തന്നെയാവുമല്ലോ?

വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ ഡോർ പെട്ടെന്ന് തുറക്കുകയും അടയ്ക്കുകയും ചെയ്‌താൽ അത് ഇന്നത്തെ കാലത്ത് ഉടമയായ ബന്ധുവിനോ, സുഹൃത്തിനോ ഇഷ്ടപ്പെടണമെന്നില്ല. ഒരു കാറിൻ്റെ ഡോർ ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാൽ ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാൻ സാധിക്കും.

കാറിന്റെ ഡോറുകള്‍ ഒരു സ്പ്രിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലാച്ച് സിസ്റ്റം ഉപയോഗിക്കുന്നു. നിങ്ങള്‍ ഡോര്‍ അടയ്ക്കുമ്പോള്‍ ലാച്ച് മുകളിലേക്ക് നീങ്ങുകയും യാന്ത്രികമായി പൂട്ടുകയും ചെയ്യുന്നു. തുറക്കാനായി സ്പ്രിംഗിന്റെ സഹായത്തോടെ ലാച്ച് റിലീസ് ചെയ്യുന്ന ബട്ടണ്‍ ഉപയോഗിക്കുക. ഡോറുകളില്‍ മാത്രമല്ല ബോണറ്റിലും ഇതേ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഡോര്‍ അടയ്ക്കുമ്പോള്‍ ലോക്കില്‍ വീഴാന്‍ അല്‍പ്പം ശക്തി ആവശ്യമാണ്. ശക്തിയില്ലാതെ കാറിന്റെ ഡോര്‍ പതിയെ അടിച്ചാല്‍ ഈ ലോക്കില്‍ വീഴില്ല. ഇത് കാരണം ഡോര്‍ ശരിയായി അടയാതെ വരും. നിങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ ഇങ്ങനെ പകുതി അടഞ്ഞ ഡോറുകള്‍ നമുക്ക് കാണാന്‍ പറ്റും. ഇത് ശരിക്കും അപകടകരമാണ്.

ഓട്ടത്തിനിടെ ഈ ഡോര്‍ തുറന്ന് കഴിഞ്ഞാല്‍ അത് വലിയ അപകടത്തില്‍ കലാശിച്ചേക്കും. അതുകൊണ്ട് ഡോറുകള്‍ ശരിക്ക് അടയ്ക്കാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. അതുകൊണ്ട് വളരെ പുതുക്കെയോ ശക്തിയിലോ അടയ്ക്കുന്നതല്ല ഉചിതമായാ മാര്‍ഗം. മിതമായ ശക്തിയില്‍ ഡോര്‍ അടയ്ച്ചാല്‍ ശരിയായി അടയ്ക്കാന്‍ പറ്റുമെന്ന് മാത്രമല്ല കേടുപാടുകളും വരില്ല.

കേടുപാടുകള്‍ ഒഴിവാക്കാന്‍ ഡോര്‍ സാവധാനം അടയ്ക്കണമെന്ന് പലരും വിശ്വസിക്കുന്നു. പുതുതായി കാര്‍ വാങ്ങിയ ആളുകള്‍ക്കാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണുക. കാറിന്റെ മെക്കാനിസം മനസിലാക്കാതെയാണ് പലരും ഇത്തരം മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നത്.

കാറിന്റെ ഡോറുകളും ബോണറ്റുകളും എങ്ങനെ ലോക്ക് ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയാല്‍ ഇത്തരം സാധാരണ പ്രശ്‌നങ്ങള്‍ തടയാന്‍ കഴിയും. ഡോര്‍ അടയ്ക്കുമ്പോള്‍ അമിത ശക്തിയോ വളരെ സൗമ്യമായോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കിയാല്‍ നിങ്ങളുടെ വാഹനത്തിന്റെ ലോക്കിംഗ് സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും.