വീട്ടിൽ വിരുന്നൊരുക്കാൻ ഒരു കിടിലൻ കാട ബിരിയാണി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബിരിയാണി റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കാടക്കഷണങ്ങളിൽ ചെറുനാരങ്ങനീര്, മുളകുപൊടി, മഞ്ഞൾപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്എന്നിവ ചേർത്ത് പുരട്ടി എണ്ണയിൽ വറുത്ത് കോരുക. ശേഷം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ കാട വറുത്ത് ബാക്കി വന്ന എണ്ണ ഒഴിച്ച് കുറച്ച് സവാള വഴറ്റുക. ഇതിലേക്ക് തക്കാളി , പച്ചമുളക് , ഇഞ്ചി, വെളുത്തുള്ളി, മസാല പൊടികൾ എന്നിവ ചേർത്ത് വഴറ്റുക.
ശേഷം തൈര് കൂടി ചേർക്കാം. എല്ലാം കൂടി ഒരു മസാല പരുവമാകുമ്പോൾ പൊരിച്ച കാടകൂടി ഇതിലേക്ക് ചേർക്കുക. ശേഷം ബിരിയാണിക്കായി ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ച് ഇതിലേക്ക് ഗ്രാമ്പൂ , പട്ടകൾ, ഗരംമസാല എന്നിവ കൂടി ചേർക്കാം. ശേഷം കഴുകി വെച്ച ബിരിയാണി അരി ഇതിലേക്ക് ഇടുക. തിളപ്പിച്ച വെള്ളവും കൂടി ആവശ്യത്തിന് ഒഴിക്കാം. ശേഷം വെള്ളം വറ്റി അരി പാകമാകുമ്പോൾ തീ ഓഫ് ചെയ്യാം
ഒരു പാത്രത്തിൽ ബിരിയാണി അരി വേവിച്ചത് കുറച്ചു ഇട്ട് അതിലേക്ക് കുറച്ചു കാട മസാല കൂടി മുകളിൽ ഇടുക. വീണ്ടും അരി വേവിച്ചത് ഇടുക ,വീണ്ടും മുകളിലേക്ക് ഈ മസാല ഇടാം. ശേഷം കുറച്ച് മല്ലിയില കൂടി വിതറാം. കൂടെ നെയ്യിൽ വറുത്ത അണ്ടിപരിപ്പും ഉണക്ക മുന്തിരിയും കൂടി ഇട്ട് പൊടിഞ്ഞുപോകാതെ ഇളക്കി യോജിപ്പിക്കാം. ശേഷം വിളമ്പാം.